SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.12 AM IST

ഐ.എച്ച്.കെ രക്ഷാക്യാമ്പയിൻ 

homeo

പത്തനംതിട്ട : ഹോമിയോപ്പതി പ്രൊഫഷണൽ സംഘടനയായ ഐ.എച്ച്.കെയുടെ 40-ാമത് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാല രോഗങ്ങൾക്കെതിരെ രക്ഷാക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഐ.എച്ച്.കെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ജില്ലാ, യൂണിറ്റ് തലങ്ങളിൽ ഹോമിയോപ്പതി ഡോക്ടർമാരും വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും ക്യാമ്പയിന്റെ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് അസ്ലം.എം, ജനറൽ സെകട്ടറി ഡോ.ഹരിവിശ്വജിത്ത്, ട്രഷറർ ഡോ.മൃദുൽ എം.ആർ, പി.ആർ.ഒ ഡോ.ഷിഹാദ് അഹമ്മദ് എന്നിവർ പറഞ്ഞു. രോഗപ്രതിരോധ ബോധവത്ക്കരണ ക്ലാസുകൾ, ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ, ആരോഗ്യ സെമിനാറുകൾ എന്നി​വ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL