
റാന്നി : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രിയിൽ നിന്നുള്ള വാക്സിനേഷൻ സ്ക്വാഡ് ജൂലായ് പതിമൂന്ന് വരെ ക്ഷീര കർഷകരുടെ വീടുകളിൽ എത്തി പശു, എരുമ എന്നിവയ്ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു. ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിർവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ മോളി മാത്യു, മെഡിക്കൽ ഓഫീസർ ധനശ്രീ.ജി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ രഞ്ജിത്ത്.വി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീലേഖ.പി.കെ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |