
കൊടുമൺ : അടൂർ ദ്രോണ ഡിഫൻസ് അക്കാഡമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി ഉദ്ഘാടനം ചെയ്തു. സേനയിൽ സെലക്ഷൻ നേടിയ വിദ്യാർത്ഥികളെ കൊടുമൺ എസ്.എച്ച്.ഒ ജിനു.ജെ ആദരിച്ചു. യോഗ ക്ലാസ്സുകൾ ബാലാർഘൻ നയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. അക്കാഡമി ഡയറക്ടർ പ്രദീപ് ജി.നായർ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി അദ്ധ്യാപകൻ മനീഷ് കുമാർ.എം സ്വാഗതവും ദീപ ശാന്തകുമാർ കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |