
പത്തനംതിട്ട : ജില്ല ഫിഷറീസ് വകുപ്പിന്റെ 'മൺസൂൺ മത്സ്യസമൃദ്ധി 2026' ഭാഗമായി ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ 'മുറ്റത്തൊരുമീൻ തോട്ടം' പദ്ധതി യൂണിറ്റിൽ വിജയകരമായി വിളവെടുപ്പ് നടത്തി. ഓമല്ലൂർ പുതുപ്പറമ്പിൽ കോശി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റിൽ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് അംഗം റോഷ്നി തോമസ് നിർവഹിച്ചു. പ്രൊജക്ട് കോർഡിനേറ്റർമാരായ പി.ജെ.കവിത, എസ്.ജിഷ, അക്വാകൾച്ചർ പ്രമോട്ടർ എം.ബി.മമത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |