SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.13 PM IST

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ നാടിന് അനിവാര്യം :  മന്ത്രി രമേശ് ചെന്നിത്തല 

sammelanam
വൈ.എം.സി.എ സബ് റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയാണ് നാടിന് ആവശ്യമെന്നും ലഹരിക്കെതിരെയുള്ള ബോധവത്കരണം നാടിന്റെ നന്മയ്ക്ക് ഗുണകരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വൈ.എം.സി.എ സബ് റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ തൂഫാൻ പദ്ധതി ജനങ്ങൾ ഏറ്റെടുത്തെന്നും ഈദൗത്യം തുടരുമെന്നും മന്ത്രി പറഞ്ഞു. സബ് റീജൺ ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ മുഖ്യാതിഥിയായി. എം.എൽ.എമാരായ അഡ്വ.വർഗീസ് മാമ്മൻ, വിനുജോബ് എന്നിവരെ അനുമോദിച്ചു. പ്രൊഫ.അലക്സ് തോമസ്, പ്രൊഫ.ജോയ് സി.ജോർജ് എന്നിവർ സന്ദേശം നൽകി.തിരുവല്ല വൈ.എം.സി.എ വികാസ് സ്‌കൂളിന് സേവനരത്‌ന പുരസ്‌കാരവും 15,001രൂപയും സമ്മാനിച്ചു. സേവനശ്രേഷ്ഠതാ പുരസ്കാരം ജെയിംസ് പീറ്ററിന് നൽകും.റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, ജൂബിലികമ്മിറ്റി ചെയർമാൻ വർഗീസ് ടി.മങ്ങാട്, ജനറൽകൺവീനർ ജോ ഇലഞ്ഞിമ്മൂട്ടിൽ, സബ് റീജൺ കൺവീനർ സുനിൽ മറ്റത്ത്, ജൂബിലി കോർഡിനേറ്റർ അഡ്വ.ജോസഫ് നെല്ലാനിക്കൽ,തോമസ് വി.ജോൺ,അഡ്വ.നിതിൻ കടവിൽ, പ്രൊഫ.ഇ.വി.തോമസ്, ജുബിൻ ജോൺ, കെ.സി മാത്യു, അഡ്വ.എം.ബി നൈനാൻ,എബി ജേക്കബ്, ലാലുതോമസ്, ജേക്കബ് മാത്യു,കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL