
റാന്നി : ലോക ജനസംഖ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴകുളം മധു എം.എൽ.എ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് , ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലി, റാന്നി പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ മേരി ജോൺ, ഡോ.കെ.കെ.ശ്യാംകുമാർ, ഡോ.സ്നേഹ എൽസി ജേക്കബ്, ഡോ.രേഷ്മ കണ്ണൻ, പ്രസന്നകുമാരി, ജൂബി തോമസ്, ആർ.ദീപ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |