
ഓമല്ലൂർ : മഞ്ഞിനിക്കര ഓമല്ലൂർ റസിഡൻസ് അസോസിയേഷന്റെയും ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും സെമിനാറും നടത്തി. അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോസ്റ്റർ നിർമാണമത്സരവും നടത്തി. ജില്ലാ വിമുക്തി മെന്റർ ബിനു വി.വർഗീസ് ക്ലാസ് നയിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം കുരുവിള, സെക്രട്ടറി ലിജോ ബേബി, ഹെഡ്മാസ്റ്റർ ഫിബി അഗസ്റ്റസ് മാത്യു, പി.ടി.എ പ്രസിഡന്റ് സജി വർഗീസ്, സുനിത മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |