
പറക്കോട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് പരിശീലന ക്‌ളാസ് നടന്നു. സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ.സി.രഞ്ചൻ വിശദീകരിച്ചു. വിളകളിലെ രോഗകീടനിയന്ത്രണങ്ങളെക്കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ് ക്ലാസ് നയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജികുമാർ രണ്ടാം കുറ്റി , ശോഭന കുഞ്ഞുകുഞ്ഞ് , ലാലി സുദർശൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി വർഗീസ്, അശ്വതി.എൻ ,സുജാ അശോക് ,ഉദയരശ്മി, ശ്രീദേവി ബാലകൃഷ്ണൻ, ടി.ഡി.സജി , കൃഷി ഓഫീസർ ഡോ.നവീദ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |