SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.03 AM IST

അടൂരിൽ വരുമോ വയോജനങ്ങൾക്ക് വേണ്ടി ഹാപ്പിനസ് പാർക്ക് ? ഒ​റ്റ​യ്ക്കായ​വ​ർ​ ​ഒ​ത്തു​കൂ​ടാ​ൻ​ ..

അടൂർ : വയോജനങ്ങൾക്കയി ഹാപ്പിനസ് പാർക്ക്. കഴിഞ്ഞ ബഡ്ജറ്റിൽ അടൂരിൽ നഗരസഭ ഭരണസമിതിയുടെ പ്രഖ്യാപനമാണ്. 10 ലക്ഷം രൂപയാണ് ഹാപ്പിനസ് പാർക്ക് പദ്ധതിയ്ക്കായി നഗരസഭ ബഡ്ജറ്റിൽ വകയിരുത്തിയത്. എന്നാൽ ഇത് വെറും ബഡ്ജറ്റ് പ്രഖ്യാപനമായി മാറുമോ എന്നാണ് വ്യക്തമാക്കാനുള്ളത്. കാരണം നഗരസഭ പരിധിയിൽ പന്നിവിഴ പാമ്പേറ്റുകുളം സാംസ്‌കാരിക നിലയത്തിന് സമീപം ഇതുമായി ബന്ധപ്പെട്ട യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല.പ്രായമായവർക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനും സാമൂഹിക ഇടപെടലുകൾ നടത്താനും മാനസിക ഉല്ലാസം നേടാനും സൗകര്യമൊരുക്കുന്ന ഹാപ്പിനസ് പാർക്കുകൾ അടൂർ പോലെ ഒരു നഗരത്തിൽ നടപ്പിലാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏകാന്തതയും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന ധാരാളം വയോജനങ്ങൾ നഗരസഭ പരിധിയിൽ തന്നെയുണ്ട്.ഇങ്ങനെ ഒരു പാർക്ക് യാഥാർത്ഥ്യമായാൽ പ്രഭാത - സായാഹ്നങ്ങളിൽ വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം ആരോഗ്യ ക്ലാസുകൾ, യോഗ, മെഡിക്കൽ ക്യാമ്പുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഇവിടെ സംഘടിപ്പിക്കാൻ കഴിയും. കേരളത്തിലെ ആദ്യത്തെ വയോജന പാർക്ക്‌ പദ്ധതി നടപ്പിലാക്കിയത് തൃശൂർ ജില്ലയിലെ മുല്ലൂർക്കര ഗ്രാമപഞ്ചായത്താണ്. വയോജനങ്ങൾക്ക് നടപ്പാത, ഇരിപ്പിടങ്ങൾ, ഓപ്പൺ ജിം എന്നിവ ഹാപ്പിനസ് പാർക്കിൽ സജ്ജീകരിക്കേണ്ടതുണ്ട്.കേരള സർക്കാർ Aged-Friendly Local Governance (AFLG) പദ്ധതി വഴി ഇത്തരം പാർക്ക് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 500 മീറ്റർ മുതൽ വാക്കിംഗ് ട്രാക്ക്, വീൽചെയർ സൗഹൃദ പാത, വയോജനങ്ങൾക്ക് അനുയോജ്യമായ ഉപകരണങ്ങളുള്ള ഓപ്പൺ ജിം, യോഗ, ധ്യാനം, ലാഫിംഗ് ക്ലബ് ഏരിയ ചെസ്/കാരം കോർണർ ഔഷധസസ്യ തോട്ടം, മിനി ലൈബ്രറി, ഓപ്പൺ സ്റ്റേജ് ആരോഗ്യ പരിശോധനയ്ക്കുള്ള ചെറിയ ഹെൽത്ത് കിയോസ്ക്, നിരീക്ഷണത്തിന് സി.സി.ടി.വി , എൽ.ഇ.ഡി ലൈറ്റുകൾ, കുടിവെള്ളം, ടോയ്ലെറ്റ് എന്നിവയാണ് ഹാപ്പിനസ് പാർക്ക് സജ്ജീകരിക്കാൻ അത്യാവശ്യം വേണ്ടത്. വയോജന സൗഹൃദ നഗരസഭ എന്ന നിലയിൽ അടൂരിന് പ്രത്യേക നേട്ടം കൈവരിക്കാൻ ഹാപ്പിനസ് പാർക്ക് മുഖേന സാധിക്കും.

.......................................

"ഹാപ്പിനസ് പാർക്ക് പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നികുതി വരുമാനത്തിന്റെ കുടിശിക നിവാരണത്തിലൂടെയും

മറ്റും ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ ഭരണസമിതി "

റീന ശാമുവേൽ

(അടൂർ നഗരസഭ ചെയർപേഴ്സൺ )

...............................................

ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത് 10 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL