
പത്തനംതിട്ട : മിന്നൽ പ്രളയത്തിന്റെ മടുപ്പിൽ നിന്ന് കുതിക്കുകയാണ് ഖാദി ബോർഡ്. കഴിഞ്ഞ വർഷം 55 ലക്ഷം രൂപ ലാഭം ലഭിച്ചപ്പോൾ പ്രളയ സാഹചര്യത്തിൽ ഇത്തവണ ചെറുതായൊന്ന് അടിപതറി. 40 ലക്ഷം രൂപയാണ് ഇതുവരെ നേടിയത്. 25 വരെ റിബേറ്റിൽ ഖാദിയുടെ ഔട്ട് ലറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയും. ഇനിയുള്ള പത്ത് ദിവസങ്ങൾകൊണ്ട് വിൽപന അധികമാകുമെന്ന വിശ്വാസത്തിലാണ് അധികൃതർ. ഖാദി ബോർഡിന് ഏറ്റവും കൂടുതൽ ലാഭം നേടി തരുന്ന സീസൺ ആണ് ഓണം. വിൽപന നടക്കുന്ന തുക ഉപയോഗിച്ചാണ് താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. സംസ്ഥാനത്തെ ഖാദിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്. പയ്യന്നൂർ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഉൽപ്പന്നങ്ങളെത്തുന്നത്.
ഖാദി ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ
ഇലന്തൂർ : 8113870434
പത്തനംതിട്ട : 9744259922
റാന്നി : 7736703933
അടൂർ : 9061210135.
ഖാദി ഉൽപന്നങ്ങളുടെ വില (റിബേറ്റ് 30 ശതമാനം)
കോട്ടൺ സാരികൾ : 1235 - 5300 രൂപ
സിൽക്ക് സാരികൾ : 4810 - 14000 രൂപ
കോട്ടൺ ഷർട്ടുകൾ : 299 - 411 രൂപ
സിൽക്ക് ഷർട്ട് : 748 - 1300 രൂപ
കളർ ദോത്തികൾ : 592 -1013 രൂപ
ഡബിൾ മുണ്ടുകൾ : 975 : 3000 രൂപ
തോർത്തുകൾ : 165 : 261 രൂപ
ചുരിദാർ മെറ്റീരിയൽ : 2080 രൂപ
കിടക്കകൾ : 5170 - 10000 രൂപ
എണ്ണ : 267 - 340 രൂപ
തേൻ : 240 - 420 രൂപ
ബാർ സോപ്പ് : 25 രൂപ
ഓണക്കാലം ഖാദി ബോർഡിന് കൂടുതൽ ലാഭം നൽകുന്ന സീസണാണ്.
മുപ്പത് ശതമാനം റിബേറ്റ് ഉണ്ട്.
വി.ഹരികുമാർ
ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |