
പത്തനംതിട്ട : അത്തം പിറന്നപ്പോൾതന്നെ ഓണവിപണയിൽ വില കുതിച്ചുയർന്നു. പച്ചക്കറികൾക്കും പലചരക്ക് സാധനങ്ങൾക്കുമെല്ലാം തീ വിലയാണ്. രണ്ടുദിവസം കൂടുമ്പോൾ പത്തും പന്ത്രണ്ടും രൂപ വരെ വ്യത്യാസം വരുന്നുണ്ട്. ഏപ്രിൽ – മേയ് മാസങ്ങളിൽ 35 രൂപയ്ക്ക് കിട്ടിയിരുന്ന നേന്ത്രക്കായ വില ഇപ്പോൾ കിലോയ്ക്ക് നൂറ് രൂപവരെയായി. കുലയൊന്നിന് 1200 രൂപയാണ് വില. ഇതോടെ ശർക്കരവരട്ടി, ചിപ്‌സ് വിലയും കുതിച്ചുയർന്നു. ചിപ്‌സ് കിലോയ്ക്ക് 540 രൂപയ്ക്കും ശർക്കര വരട്ടിക്ക് 580 രൂപയ്ക്കുമാണ് ചില്ലറ വിൽപ്പന. ഞാലിപ്പൂവൻ പഴത്തിന്റെ ന്റെ വില 90 രൂപയിലെത്തി. അഞ്ചുദിവസംകൊണ്ട് കിലോയ്ക്ക് 20 രൂപവരെ കൂടി. പൂക്കളുടെ വിലയും ദിനംപ്രതി കൂടുന്നുണ്ട്. ജമന്തി കിലോയ്ക്ക് 80 രൂപയും അരളി 250 രൂപയുമായി. വില ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം വിലക്കയറ്റത്തിൽ സർക്കാർ ഇടപെടീൽ നടത്തിയിട്ടില്ല. കൃഷി നാശം കാരണമായി പറയുന്നുണ്ടെങ്കിലും ഓണത്തിന് തോന്നിയ വിലയ്ക്ക് സാധനങ്ങൾ വിൽക്കുകയാണ് ഭൂരിഭാഗം വ്യാപാരികളും.
പച്ചക്കറി വില
(മൊത്ത - ചില്ലറ വില ₹)
മുളക് : 80 - 100
കാരറ്റ് : 80 -120
ബീറ്റ്റൂട്ട് : 80 -120
ബീൻസ് : 80 -120
വെണ്ട : 50 - 80
പയർ : 80 - 100 - 120
തക്കാളി : 30 - 60
മാങ്ങ : 60 - 80
ഇഞ്ചി പാണ്ടി: 90 - 120
ഇഞ്ചി നാടൻ: 280 - 380,400
കിഴങ്ങ് : 30 - 40
സാവള: 43 - 50
കൊച്ചുള്ളി: 75 - 100
മുരിങ്ങ :45 - 60
പടവലം : 50 - 80
പാവയ്ക്ക : 85 - 120
ഏത്തയ്ക്ക നാടൻ: 85, 90 - 100,110
വയനാടൻ: 60 - 80
പലചരക്ക് വിപണിവില (കി.ഗ്രാം)
ജയ അരി : 50
മട്ട അരി : 60
പച്ചരി : 38 - 44
ചെറുപയർ : 139
ഉഴുന്ന് : 145
കടല : 116
വൻപയർ : 107
തുവര പരിപ്പ് : 140
മുളക് : 308
മല്ലി : 202
പഞ്ചസാര : 54
വെളിച്ചെണ്ണ: 310 – 350
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |