SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

അപ്പർകുട്ടനാട് ജലോത്സവം ; തലവടി ചുണ്ടൻ ജേതാവായി

winners
അപ്പർകുട്ടനാട് ജലോത്സവത്തിന്റെ ഫൈനലിൽ തലവടി ചുണ്ടൻ മുന്നേറി ഫിനിഷ് ചെയ്യുന്നു

തിരുവല്ല : നാലാമത് അപ്പർകുട്ടനാട് ജലോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിൽ ടീം മൂന്ന് തെക്കൻ ക്യാപ്റ്റനായി തലവടി ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മേല്പാടം ബോട്ട് ക്ലബ് തുഴഞ്ഞ റോണി വാലുചിറയിൽ ക്യാപ്റ്റനായ മേൽപ്പാടം ചുണ്ടനും മൂന്നാം സ്ഥാനം നിരണം ബോട്ട് ക്ലബ് തുഴഞ്ഞ കെ.ജി ഏബ്രഹാം ക്യാപ്റ്റനായ നിരണം ചുണ്ടനും സ്വന്തമാക്കി. വെപ്പ് എ ഗ്രേഡ് മത്സരത്തിൽ എഫ്.ബി.സി നക്കവല തുഴഞ്ഞ, സുരേഷ് കാങ്കേരിൽ, സിബി മുട്ടേൽ ക്യാപ്റ്റൻമാരയുള്ള നെപ്പോളിയൻ വള്ളം ഒന്നാംസ്ഥാനത്തെത്തി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേസ് ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ നിരണം പുണ്യാളനും വിജയിച്ചു. പമ്പാനദിയിലെ അപ്പർകുട്ടനാട് വാട്ടർ സ്റ്റേഡിയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജലോത്സവം ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, മാന്നാർ അബ്ദുൽ ലത്തീഫ്, ഹരിപ്പാട് ബ്ലോക്ക് മെമ്പർ ജ്യോതിപ്രകാശ്, സിനി ആർട്ടിസ്റ്റുകളായ ടോഷ് ക്രിസ്റ്റി, സാം ജീവൻ എന്നിവർ പ്രസംഗിച്ചു. യു.കെ.ബി.സി രക്ഷാധികാരി കോശി ഏബ്രഹാം ഇലഞ്ഞിക്കൽ പതാക ഉയർത്തി. കെ.എസ്.ബി.ആർ.എ പ്രസിഡന്റ് ആർ.കെ.കുറുപ്പ് ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഗോപാലകൃഷ്ണൻ മാസ്ഡ്രില്ലിന് നേതൃത്വം നൽകി. കുട്ടനാട് എം.എൽ.എ റജി ചെറിയാൻ സമ്മാനദാനം നിർവ്വഹിച്ചു. സംഘാടക സമിതിയായ അപ്പർകുട്ടനാട് ബോട്ട് ക്ലബ് പ്രസിഡന്റ് ജെയിംസ് കുരുവിള, സെക്രട്ടറി ലല്ലു കാട്ടിൽ, ട്രഷറർ അർജുനൻ ടി.ഭാസ്കരൻ എന്നിവർ ജലമേളയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL