തിരുവല്ല : കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലിയിൽ തെരുവുനായ ശല്യം വർദ്ധിക്കുന്നു. ഇവ കൂട്ടത്തോടെ എത്തി കൊച്ചുകുട്ടികളെയും ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളേയും ആക്രമിക്കുന്നതായി പരാതിയേറി. എറ്റുകടവ്, കോഴിയാ പുഞ്ച റോഡിൽ രാതികാലങ്ങളിൽ നായ്ക്കളുടെ ആക്രമണം ഭയന്ന് നാട്ടുകാർ വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്നു. രാത്രി മുഴുവൻ നായക്കൂട്ടത്തിന്റെ നീട്ടിയുള്ള ഓരിയിടലും പ്രദേശവാസികൾക്ക് അസഹനീയമായിരിക്കുകയാണ്. പുറത്തിറങ്ങിയാൽ പതിയിരുന്ന് ആക്രമിക്കും. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും രക്ഷയില്ല. വയോധികരായ പലർക്കും കടിയേറ്റതോടെ കൈയിൽ വടി കരുതിയാണ് നടക്കാൻ പോകുന്നത്. പഞ്ചായത്തിലെ എല്ലാം നിരത്തുകളും പ്രധാന കേന്ദ്രങ്ങളും തെരുവ് നായ്ക്കുട്ടം കൈയടക്കിയത് തടയാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കോടതി ഉത്തരവ് വൈകിപ്പിക്കുന്നു
ഭീഷണിയുയർത്തുന്ന നായ്ക്കളെ കൊല്ലാൻ കോടതി ഉത്തരവിട്ടിട്ടും നടപടികൾ വൈകുകയാണ്. പുളിക്കീഴ് ബ്ലോക്കിലെ എ.ബി.സി പദ്ധതിയുടെ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല. ഇതുകാരണം ഗ്രാമ നഗര വൃത്യാസമില്ലാതെയാണ് ഇവറ്റകൾ പെരുകുകയാണ്.
................................................................................................
വീടിന്റെ പുറത്തുകിടക്കുന്ന ചെരുപ്പുകളും പ്രഷർ വാഷറിന്റെ പൈപ്പുകളുമെല്ലാം നായ്ക്കൾ കടിച്ചും കീറി നശിപ്പിച്ചു. നായ്ക്കളുടെ ഭീഷണി വർദ്ധിക്കുന്നത് തടയാൻ നടപടി വേണം.
ജോയ് ഏബ്രഹാം
കുന്നേൽ, തെങ്ങേലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |