തിരുവല്ല : താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും മദ്ധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിച്ചു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹെൽമെറ്റ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ തിരികെ ഏൽപ്പിച്ച് മദ്ധ്യവയസ്ക തടിയൂരി. നിരണം മുണ്ടനാരി സ്വദേശിനിയാണ് മറ്റൊരു ബൈക്കിൽ സൂക്ഷിച്ചിരുന്ന ഹെൽമെറ്റ് കഴിഞ്ഞ ശനിയാഴ്ച മോഷ്ടിച്ചത്. ആരോഗ്യമന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നതിനാൽ പ്രധാന കെട്ടിടത്തിന്റെ ഭാഗത്തെ പാർക്കിംഗ് ഒ.പി കെട്ടിടത്തിന്റെ ഭാഗത്തേക്ക് മാറ്റിയിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് വീട്ടമ്മ ഹെൽമെറ്റ് കവർന്നത്. മോഷണം ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഹെൽമെറ്റ് ഇന്നലെ രാവിലെയോടെ ഇവർ താലൂക്ക് ആശുപത്രിയിൽ എത്തി സൂപ്രണ്ടിന് കൈമാറി. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |