ചെങ്ങന്നൂർ: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. സമരത്തിന്റെ പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്ന് ഉടമകൾ വ്യക്തമാക്കി. മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് റൂട്ടുകളും സമയക്രമവും പുനഃക്രമീകരിക്കണമെന്നതുൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നതാണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതെന്നാണ് സമിതിയുടെ കണ്ടെത്തൽ. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്. എന്നാൽ, സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ പ്രതികരണം.
...................................................
മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം, പ്രിയദർശിനി പദ്ധതി നടപ്പാക്കിയപ്പോൾ , സ്വകാര്യ ബസ് ഉടമകൾ പ്രതി സന്ധിയിലായി, യാത്രകാരിൽ 60 ശതമാനം സ്ത്രീകളാണ്, ഇതിന് ഒരു പരിഹാരം കാണണം.
പാലമുറ്റത്ത് വിജയകുമാർ
ആലപ്പുഴ ജില്ലാ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്,
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |