
ചെങ്ങന്നൂർ :കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി കർഷക കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി 12ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തുവാൻ കർഷക കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു . ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് തോമസുകുട്ടി മുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി,കെ.വേണുഗോപാൽ , അലക്സ് മാത്യു,, റോയി തങ്കച്ചൻ,സിബി സജി,സിബി മൂലംകുന്നം,കെ ജി ആർ പണിക്കർ, അൻവർ ഹുസൈൻ റാവുത്തർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |