
മൈലപ്ര : പഞ്ചായത്തിലെ വിവിധ സ്കൂളുകളുടെ ലൈബ്രറി നവീകരണത്തിനായി എസ്.എച്ച് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകുന്ന സ്നേഹാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം കുമ്പഴ വടക്ക് എസ്.എൻ.വി സ്കൂളിൽ അദ്ധ്യാപകൻ റെജി മലയാലപ്പുഴ നിർവഹിച്ചു. സ്കൂളുകൾ തമ്മിലുള്ള സൗഹൃദം ഉറപ്പാക്കുന്നതിനും വായന ചർച്ചകൾ സംഘടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതിയിൽ ഒരുവർഷം കൊണ്ട് ശേഖരിക്കുന്ന പുസ്തകങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് സുജയ സുകു, ഷാനി തോമസ്, റേച്ചൽ വർഗീസ്, എസ്.ചിത്ര, ആദില മസൂദ്, പാർവണ, എയ്ഞ്ചൽ, അജീജ, അലീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |