
പത്തനംതിട്ട: ജില്ലയിൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച കുളനട ഗ്രാമപഞ്ചായത്തിലെ പാണിൽ, മാന്തുക, എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ്) ലഭിച്ചു. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്ട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്‌കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം ലഭിക്കുന്നത്. സംസ്ഥാന, ദേശീയതലത്തിലുള്ള ഗുണനിലവാര സമിതി നടത്തുന്ന പരിശോധനകൾക്കു ശേഷമാണ് അംഗീകാരം നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |