
വള്ളിക്കോട് : അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ച സണ്ണി എം.കപിക്കാടിനെതിനെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജം കൈപ്പട്ടൂർ യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. ജനറൽ സെക്രട്ടറി ജയൻ ചെറുവള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.വി.ജി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്. എസ്.നായർ, ഹരികുമാർ കുഴിയാനപ്പുറത്ത്, ഗോപാലകൃഷ്ണൻ നായർ, വേണുഗോപാൽ, മണി കല്ലൂർ, ഷാജി മുട്ടിത്തറയിൽ, എം.എ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |