
കോന്നി : കോന്നി - അച്ചൻകോവിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസ് നിറുത്തലാക്കിയിട്ട് ആറു വർഷങ്ങൾ. കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷൻ ആരംഭിച്ചപ്പോൾ തുടങ്ങിയ ആദ്യ സർവീസുകളിൽ ഒന്നായിരുന്നു ഇത്. പത്തനംതിട്ടയിൽ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് പുനലൂർ വഴി അച്ചൻകോവിലിലേക്കും തിരികെ പുനലൂർ വഴി അച്ചൻകോവിൽ റൂട്ടിൽ സർവീസ് നടത്തിയശേഷം വൈകിട്ട് കോന്നിയിൽ എത്തുന്ന രീതിയിലായിരുന്നു ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്.
കൊവിഡ് കാലത്തിനുശേഷം ഓർഡിനറി സർവീസുകൾ നിറുത്തലാക്കിയതോടെയാണ് അച്ചൻകോവിൽ - കോന്നി സർവീസും നിറുത്തിയത്.
ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ സലിൽ വയലത്തല ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |