
പത്തനംതിട്ട: കെൽട്രോൺ മാദ്ധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആങ്കറിംഗ്, വാർത്ത അവതരണം, ടെലിവിഷൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിന്റ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, പബ്ലിക് റിലേഷൻ, അഡ്വർടൈസിംഗ് എ്ന്നിവയിലാണ് പരിശീലനം. വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവയ്ക്കുള്ള അവസരം ലഭിക്കും. ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പഠനകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 19. ഫോൺ. 9544958182.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |