
പത്തനംതിട്ട : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ 28ാം ചരമവാർഷികത്തോടനുബന്ധിച്ച് പതാകഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ പതാക ഉയർത്തി. ഡി.സി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്ജ്, ആർ.അജിത്കുമാർ, ജി.രാജേഷ് , ഇ.കെ.ഉദയകുമാർ, രാഹുൽ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |