
പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസസ് കായികമേള 17ന് വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും. പങ്കെടുക്കുന്നവർ അപേക്ഷാഫോറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നിന്ന് വാങ്ങി വകുപ്പ് മേധാവികളുടെ സാക്ഷ്യപ്പെടുത്തലോടെ 16ന് വൈകിട്ട് 5ന് മുൻപായി തിരികെ നൽകണം. അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബാൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി, കബഡി, ഖോഖോ,ലോൺ ടെന്നീസ്, പവർലിഫ്റ്റിംഗ്, വെയിറ്റ്ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, നീന്തൽ,ടേബിൾ ടെന്നീസ്,വോളിബാൾ, ഗുസ്തി, യോഗ എന്നിവയാണ് മത്സര ഇനങ്ങൾ. ഫോൺ : 9895435656, 8086963927.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |