
വെണ്മണി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെണ്മണി യൂണിറ്റ് കുടുംബ സംഗമം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ആർ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജിവിത ശൈലീ രോഗങ്ങളും ഭക്ഷണക്രമവും എന്ന വിഷയത്തിൽ ഡയറ്റീഷൻ എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറിക്ക് എ.കെ.പ്രസന്നൻ, കെ.പി.ഗോപാലൻ, സി.ജി.തമ്പി , പ്രൊഫ.ആർ.രാജഗോപാലൻ, ശൗൽ മത്തായി, അജിത എന്നിവർ പ്രസംഗിച്ചു. പുന്തല ഗ്രാമദീപം വനിതാവേദി കലാപരിപാടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |