
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സമുന്നതി ഫുട്‌ബോൾ പരിശീലനത്തിന്റെ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തുളസി കെ.പി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശില്പ.കെ, ട്രയിനർ അബ്രഹാം ജോൺ, സി.ഡി.എസ് മെമ്പറൻമാരായ ശ്രീകലാ റെജി, റിൻസി മാത്യു, കൂടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ അജ്ഞന മധു, സമുന്നതി ആർ.പി.വിനീത വിജയൻ എന്നിവർ പ്രസംഗിച്ചു. പരിശീലകൻ അബ്രഹാം ജോണിനെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |