SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

യു.ടി.യു.സി പ്രവർത്തകയോഗം

utuc

പത്തനംതിട്ട : ഡിസ്ട്രിക്ട് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രവർത്തക യോഗം യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിൽ മേഖലയിൽ കഴിഞ്ഞ ഗവൺമെന്റ് നിറുത്തലാക്കിയ ലേബർ കാർഡുകളുടെ വിതരണം പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി.മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ പൊടിമോൻ കെ.മാത്യു, എ.എം.ഇസ്മായിൽ, എസ്.സന്തോഷ്, സാബു ജോൺ, സനൽ ആനിക്കാട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL