
പത്തനംതിട്ട : വനിതാലീഗ് ആറന്മുള മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേക്കര ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സലീന കോന്നി അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം തെക്കേത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.എ.നൈസാം ആമുഖ പ്രസംഗം നടത്തി. ലീഗ് ജില്ലാ സെകട്ടറി എം.എച്ച്.ഷാജി, നിയാസ് റാവുത്തർ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അൻസിയ, ട്രഷറർ ആമിന പന്തളം, മുൻ ജില്ലാ പ്രസിഡന്റ് റഷീദ ബീവി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് തൗഫീഖ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |