പത്തനംതിട്ട : നാടക പ്രവർത്തകനായിരുന്ന സുനിൽ സരിഗയുടെ സ്മരണയ്ക്കായി നാടക് പത്തനംതിട്ട ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ സുനിൽ സരിഗ സ്മാരക നാടക് പുരസ്‌കാരം നാടകനടനും സംഘാടകനുമായ പി.കെ.സുഭാഷ് പന്തളത്തിന് ലഭിച്ചു. നാടകരംഗത്തും നാടകസംഘാടക രംഗത്തും നൽകിയ സമഗ്ര സംഭാവനമാനിച്ചാണ് പുരസ്‌കാരം. 20ന് പന്തളത്ത് നടക്കുന്ന നാടക് ജില്ലാ സമ്മേളനത്തിൽ നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മനോജ് സുനി, ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |