SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

വിവിധതരം ലഹരി വസ്തുക്കളുമായി നാല് യുവാക്കൾ പിടിയിൽ 

prathikal

കൂടൽ : കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലും കാറിൽ കടത്താൻ ശ്രമിച്ച നാല് യുവാക്കളെ ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പഴകുളം പൊന്മന കിഴക്കേതിൽ ലൈജു (31), നൂറനാട് പാലമേൽ കാവിൽ ശ്യാം (30), നൂറനാട് ഭവദാസൻ മുക്ക് വട്ടയത്തിനാൽ അരുൺ (29), നൂറനാട് ശ്രീഹരി ഭവനം കിരൺ (26) എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ നിന്ന് 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എം.ഡി.എം.എ, 2.303 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് സംഘം സഞ്ചരിച്ച കാർ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം വച്ചാണ് പൊലീസ് തടഞ്ഞത്. തുടർന്ന് സംഘം പൊലീസിനു നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് രക്ഷപെടാനും ലഹരിവസ്തുക്കൾ ഉപേക്ഷിക്കാനും ശ്രമം നടത്തി. പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായി​രുന്നു. സംഘത്തിലെ പ്രധാനി ലൈജു നിരവധി മയക്കുമരുന്ന് കേസുകളിലും കാപ്പ കേസിലും പ്രതിയാണ്. മയക്കുമരുന്ന് കേസിൽ ആന്ധ്രപ്രദേശിലും ഇയാൾ പിടിയിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. ലൈജു കലഞ്ഞൂർ കരിച്ചന്നൂരി​ൽ വാടകയ്ക്ക് താമസിച്ചാണ് മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ വിഷ്ണു.യു.വി, വിഷ്ണു അജയ്, അജികുമാർ എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളായ ബിനു.ആർ, നിതിൻ ജോസ്, സുജിത്ത്, വിമൽ, ജിതിൻ, ഷെഫീഖ്, ശ്രീരാജ് എന്നിവരും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ ഹരി, അൻസിൽ, സുമേഷ്, രഞ്ജിത്ത്, അനൂപ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂടൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL