
പത്തനംതിട്ട: ശ്രീനാരായണീയർ ഈശ്വരതുല്യനായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച കെ.വി.സുഭാഷ് തന്ത്രിയെ അറസ്റ്റുചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. യൂണിയന്റെയും പോഷക സംഘടനകളുടെയും യൂണിയനിലെ 54 ശാഖകളുടെയും നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടന്ന പന്തംകൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, പി.സലീം കുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാരവി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സൂരജ് പ്രകാശ്, സൈബർ സേന ചെയർമാൻ വൈശാഖ് മുരളീധരൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഓഫീസിന് മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |