
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് സജി ചെറിയാൻ
എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി.വിവേക്, ജില്ലാ പഞ്ചായത്ത് അംഗം ജി.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനൂട്ടി തുളസി സുദർശനൻ, ഡി.വിനോദ് കുമാർ, ബാലചന്ദ്രൻ നായർ, എസ്.രതീഷ് കുമാർ, സി.ആർ.രാജശ്രീ, ബ്ലോക്ക് സെക്രട്ടറി ദിൽഷാദ്.ഇ, ശിശു വികസന പദ്ധതി ഓഫീസർ സുജ.എസ്.ജെ. എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ ബ്ലോക്ക് പരിധിയിലെ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവരും സഹായ ഉപകരണങ്ങൾക്ക് അർഹതയുള്ളവരുമാണ് ക്യാമ്പിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |