
പത്തനംതിട്ട : 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതുവിജ്ഞാനവും' എന്ന വിഷയത്തിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരിക്ക് മുന്നോടിയായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രശ്‌നോത്തരി 28ന് രാവിലെ 11ന് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്റ്റർ ചെയ്യണം. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. വിവരങ്ങൾക്ക്: popta@kkvib.org, 0468 2362070.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |