
പത്തനംതിട്ട : ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പവർകട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ ട്രഷറർ ബെൻസി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.സജി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ബി.ഹരിദാസ്, സോമനാഥൻ നായർ, സുരേഷ് ബാബു, മോഹൻദാസ്, പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു. അബാൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് പ്രകാശ് കുമാർ, അനിൽ മാത്യു, രാജേഷ് ആനപ്പാറ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |