
അടൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ കുടിശ്ശിക നിവാരണം , ബോധവത്കരണം ,രജിസ്ട്രേഷൻ എന്നിവയ്ക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര ,സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി അംഗം ഡി.വിജയൻ ,വി.എസ്.ജയകുമാർ, എസ്.ശ്രീകല , എം.ജോൺസൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |