SignIn
Kerala Kaumudi Online
Saturday, 03 October 2026 3.27 AM IST

പരിസ്ഥിതി ലോലം : ഗവിയിൽ പ്രതിസന്ധി നിയന്ത്രണങ്ങൾ കടുക്കും, ആശങ്ക

layam
ബലക്ഷയം നേരിടുന്ന തൊഴിലാളി ലയങ്ങളിലൊന്ന്

പത്തനംതിട്ട: പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഗവിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പുതിയ കരട് വിജ്ഞാപനത്തിൽ ഗവി ഉൾപ്പെടുന്ന സീതത്തോട് വില്ലേജുണ്ട്. പ്രധാന വെല്ലുവിളി ഗവി ടൂറിസത്തിനാണ്. കെ.എസ്.ആർ.ടി.സി പുതിയതായി ആരംഭിച്ച ടൂറിസം സർവീസുകൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തുമെന്നുമാണ് വിവരം. ടൂറിസം സർവീസുകൾക്ക് കേന്ദ്രസർക്കാർ പലതവണ അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ കനത്ത സമ്മർദ്ദത്തെ തുടർന്നും പലതവണ കത്തുകൾ അയച്ച ശേഷവുമാണ് കേന്ദ്രം വഴങ്ങിയത്. മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയും യെല്ലോ അലർട്ടും പ്രഖ്യാപിക്കുമ്പോൾ ടൂറിസം താത്കാലികമായി നിറുത്തിവയ്ക്കാറുണ്ട്. ഇത് കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) വരുമാന ഇടിവിന് കാരണമായി. പെരിയാർ ടൈഗർ റിസർവ് വിഭാഗത്തിൽപ്പടുന്ന പൂർണമായും വനത്താൽ ചുറ്റപ്പെട്ട ഗവിയിലെ ഏലത്തോട്ടം തൊഴിൽ മേഖലയെ പരിസ്ഥിതിലോല പ്രദേശമായി നിലനിറുത്തുമോ എന്ന് ആശങ്കയുണ്ട്.

താേട്ടം വിസ്തൃതി കുറഞ്ഞു

വിജ്ഞാപനത്തിലെ നിബന്ധനകൾ ഗവിക്കും ബാധകമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. നാല് വശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഗവിയിലെ തൊഴിലാളി ലയങ്ങളും തോട്ടങ്ങളും. ഗവിയിലെ ഏലത്തോട്ടം കൃഷി നഷ്ടമെന്നാണ് കെ.എഫ്.ഡി.സി അധികൃതർ പറയുന്നത്. കൃഷിയെ കെ.എഫ്.ഡി.സി പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. തോട്ടത്തിന്റെ വിസ്തൃതി കുറഞ്ഞത് തൊഴിൽ ദിനങ്ങൾ കുറയാൻ കാരണമായി. തൊഴിലാളികളുടെ വേതനം വർഷങ്ങൾക്ക് മുൻപുള്ള നിലയിലാണ്. പുതിയ കൃഷി വ്യാപകമല്ല. കുടുംബങ്ങൾ ഇടുക്കിയിലെ തോട്ടം മേഖലയിലേക്ക് പുനരധിവാസം ആവശ്യപ്പെട്ടിരിക്കുകയാണ്.

# തോട്ടങ്ങൾ : ഗവി, മീനാർ, പമ്പ.

# വിസ്തൃതി നിലവിൽ 960 ഹെക്ടർ.

# തൊഴിലാളികൾ 180.

# അടിസ്ഥാന വേതനം 573 രൂപ.

ലയങ്ങൾ തകർച്ചയിൽ

.......................................................

# കെട്ടിടങ്ങൾക്ക് ബലക്ഷയം

# മേൽക്കൂര ചോരുന്നു

# ടോയ്ലെറ്റുകൾ ശോച്യാവസ്ഥയിൽ

..........................................

പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. തോട്ടം മേഖലയെയും തൊഴിലാളികളെയും നിലനിറുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം.

മണികണ്ഠൻ

(വാർഡു മെമ്പർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL