SignIn
Kerala Kaumudi Online
Friday, 23 October 2026 3.08 PM IST

കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണി; നടപടി എടുക്കാതെ അധികൃതർ മുളക്കുഴയിൽ തെരുവുനായ ശല്യം

66
മറിയാമ്മ റെനി

മുളക്കുഴ: ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ മാസം മാത്രം മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മഞ്ജുവിലാസത്തിൽ മനോജ്, , ജയചന്ദ്ര ഭവനത്തിൽ മോഹന ചന്ദ്രൻ, മോടി തെക്കേതിൽ ഉഷ എന്നിവർ ചികിത്സ തേടി. ജനവാസ മേഖലകളിലും പ്രധാന റോഡുകളിലും നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുന്നത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പത്രവിതരണക്കാർക്കും ദുരിതമായിരിക്കുകയാണ്. മുളക്കുഴ മാർത്തോമ്മാ പള്ളിക്ക് എതിർവശം, എം.എം.എആർ സ്കൂൾ റോഡ്, എം.സി.റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം കൂടുതൽ ഉള്ളത്. പുലർച്ചെയും രാത്രിയിലും പുറത്തിറങ്ങുന്നവർ നായ്ക്കളുടെ ആക്രമണഭീഷണി നേരിടുകയാണ്.

പ്രതിഷേധവുമായി നാട്ടുകാർ

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവുനായ ശല്യം വ്യാപകമായിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല.

....................................

“മുളക്കുഴയിലെ മിക്ക വാർഡുകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം മാത്രം നാലുപേർക്ക് നായയുടെ കടിയേറ്റു. സ്കൂൾ പരിസരങ്ങളിലും എം.സി. റോഡിലും ഉൾപ്പെടെ നായ്ക്കൾ കൂട്ടത്തോടെ കാണുന്നുണ്ട്. കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം.

മറിയാമ്മ റെനി

(18 -ാം വാർഡ് മെമ്പർ)

..............................................


“പുലർച്ചെ വീടുകളിൽ പത്രമെത്തിക്കാൻ പോകുമ്പോൾ തെരുവുനായ്ക്കൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പല സ്ഥലങ്ങളിലും നായ്ക്കൾ കൂട്ടത്തോടെ നിൽക്കുന്നതിനാൽ ഭയന്നാണ് യാത്ര ചെയ്യുന്നത്. ചിലയിടങ്ങളിൽ നായ്ക്കൾ പിന്നാലെ പായുകയും ചെയ്യും. ദിവസവും പുലർച്ചെ ജോലിക്കിറങ്ങുന്ന ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

റെനി

(കേരള കൗമുദി എജന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL