പത്തനംതിട്ട: ജില്ലയിൽ ഹോംഗാർഡ് സേവനത്തിനുള്ള തിരഞ്ഞെടുപ്പിനായി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള കായികക്ഷമത പരീക്ഷ (100 മീറ്റർ ഓട്ടം 18 സെക്കൻഡിനുള്ളിൽ, മൂന്ന് കിലോമീറ്റർ നടത്തം 30 മിനിട്ടിനുള്ളിൽ), സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന എന്നിവ 28ന് രാവിലെ ആറിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. എസ്.എസ്.എൽ.സി, ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, ഫോട്ടോ അറ്റസ്റ്റഡ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കുള്ള മെഡിക്കൽ ഓഫീസറിൽ നിന്ന് വാങ്ങിയത്), ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്തവർക്ക് മറ്റൊരവസരം അനുവദിക്കില്ല. ഫോൺ: 9497920097.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |