SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

ലേല നടപടികൾ നിറുത്തി

sabarimala-
ലേല നടപടികൾ നിറുത്തി

പത്തനംതിട്ട: ശബരിമല ഇടത്താവളത്തിൽ വിപണന മേളയ്ക്കായി സ്വകാര്യ വ്യക്തി സ്ഥാപിച്ച താത്കാലിക നിർമിതികളും നീക്കം ചെയ്യുന്നതിനായി ഉള്ള ലേലത്തിന്റെ തുടർനടപടി കോടതി നിർദ്ദേശ പ്രകാരം നിറുത്തി വച്ചതായി നഗരസഭ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച പ്രകാരം ഇന്നലെ ലേലനടപടി ആരംഭിച്ചിരുന്നു. 8 ലക്ഷം രൂപയാണ് അടിസ്ഥാന മൂല്യമായി കണക്കാക്കിയിരുന്നത്. 9.46 ലക്ഷം രൂപയിലേക്ക് വരെ ലേലം എത്തി. ഈ തുക ഉറപ്പിക്കുന്നതിനുള്ള നടപടിക്കിടെയാണ് കോടതി നിർദേശം എത്തിയത്. മേള നടത്തിയ ഉടമ തന്നെ നിർമിതികൾ പൊളിച്ചു നീക്കാമെന്നും വാടക കുടിശിക അടയ്ക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു. മാർച്ച്‌ 10 മുതൽ മെയ് 10 വരെയാണ് മേളയ്ക്ക് ആദ്യം അനുമതി നൽകിയിരുന്നത്. പിന്നീട്ജൂ ജൂലായിലേക്ക് നീട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL