SignIn
Kerala Kaumudi Online
Wednesday, 01 July 2026 7.41 AM IST

ലോക്ക് ഡൗണിലും ഡൗണാകാതെ ഇറച്ചിക്കോഴി വില

കോന്നി : ലോക്ക് ഡൗൺ കാലത്ത് ചിക്കന്റെ വിലയ്ക്ക് ഒരു കുറവുമില്ല, ഇന്നലെ വില 150 കടന്നു. ഓരോ ദിവസവും വില ഉയരുകയാണ്. മുൻ വർഷങ്ങളിൽ ഇതേ സമയം 100 രൂപയിൽ താഴെ ആയിരുന്ന ഒരു കിലോഗ്രാം ചിക്കന്റെ വില. കഴിഞ്ഞ ഒരാഴ്ചയായി 90 -110 എന്ന നിലയിൽ ചാഞ്ചാടിയ വിലയാണ് ഇന്നലെ ഒ​റ്റയടിക്ക് 150 ൽ എത്തിയത്. ഇന്നലെ മാത്രം 45 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്.

സമീപകാല റെക്കാഡ് വില

ക്രിസ്മസ്, ഈസ്​റ്റർ, റംസാൻ,ബക്രീദ് തുടങ്ങിയ ആഘോഷ സമയങ്ങളിൽ കോഴിയുടെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ സമയത്ത് വില കുത്തിച്ചുയരുന്നത് ആദ്യമായാണ്. പെരുന്നാൾ സമയങ്ങളിൽ പോലും 140 രൂപ വരെയായിരുന്നു ഒരു കിലോ ചിക്കന്റെ വില. വർഷങ്ങൾക്ക് മുമ്പ് കന്നുകാലികളിൽ ആന്ധ്രാക്‌സ് രോഗബാധ ഉണ്ടായപ്പോഴാണ് കോഴി വില സർവ്വകാല റെക്കാഡിലെത്തിയത്. ഇറച്ചിക്ക് ക്ഷാമം നേരിട്ടപ്പോൾ കോഴി വില 180 വരെ എത്തിയിരുന്നു.

കോഴിയുടെ വരവ് കുറഞ്ഞു

കൊവിഡിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞിട്ടുണ്ട്. ചെക്കുപോസ്​റ്റുകളിൽ കർശന നിയന്ത്റണം ഏർപ്പെടുത്തിയത് വാഹനങ്ങളുടെ വരവ് നിലച്ചു. നാട്ടിലെ ഫാമുകളിലെ കോഴികൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്.

കൃത്രിമ ക്ഷാമമെന്ന് പരാതി

ലോക്ക് ഡൗൺ നീളുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് ജില്ലയിലെ ചില വ്യാപാരികൾ കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ജില്ലയിലെ ഇറച്ചിക്കോഴികളുടെ വ്യാപാരം ചില കുത്തകകളുടെ കൈകളിലാണ്. ഇവരാണ് ചിക്കന്റെ വില നിശ്ചയിക്കുന്നത്.

ലോക്ക് ഡൗണിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കോഴിയുമായി എത്തുന്ന വാഹനങ്ങളുടെ വരവ് കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായി.

വ്യാപാരികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL