SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

കരുനാഗപ്പള്ളിയിൽ വ്യാജ സ്വർണം വ്യാപകം

xxx

തഴവ: കരുനാഗപ്പള്ളി മേഖലയിൽ വ്യാജ സ്വർണവും വ്യാജ സ്വർണ ഇടപാടുകളും വ്യാപകമാകുന്നു. മുൻ കാലങ്ങളിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളായിരുന്നു വ്യാജ സ്വർണം എത്തിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ചിരുന്നത്. ഹാൾമാർക്കിംഗ്, കാരറ്റ് മാർക്കിംഗ് എന്നിവ കൂടി പരിശോധിച്ച് പണയം സ്വീകരിക്കുവാൻ തുടങ്ങിയതോടെ ഇത്തരം സംഘങ്ങൾ മേഖലയിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ഹാർമാർക്കിംഗ് , കാരറ്റ് മാർക്കിംഗ് ഉൾപ്പടെ സാധാരണ ഘട്ടങ്ങളിൽ ഒരിക്കലും തിരിച്ചറിയുവാൻ കഴിയാത്ത വ്യാജ സ്വർണാഭരണങ്ങൾ ഇപ്പോൾ കുടുതൽ വ്യാപകമായിരിക്കുകയാണ് .

ഉരച്ച് നോക്കിയാൽ പിടികിട്ടില്ല

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം വ്യാജ ആഭരണങ്ങൾ പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി ഉയരുന്നു. ആകെയുള്ള ഭാരത്തിന്റെ 30 മുതൽ 35 ശതമാനം വരെ യഥാർത്ഥ സ്വർണം ആഭരണത്തിന്റെ ഉപരിതലത്തിൽ ഉപയോഗിക്കുന്നതിനാൽ ഉരച്ച് നോക്കൽ ഉൾപ്പടെയുള്ള ഘട്ടങ്ങളിൽ വ്യാജമാണെന്ന് തിരിച്ചറിയുവാൻ കഴിയില്ല. അതിനാൽ കബളിപ്പിക്കപ്പെടുവാനുള്ള സാദ്ധ്യത ഏറെയാണ്. ഉരച്ച് നോക്കുന്നതിന് അപ്രൈസർമാർ പൊതുവിൽ ഉപയോഗിച്ച് വരുന്ന മാലകളുടെ കൊളുത്ത്, കുട എന്നിവ പൂർണമായും മോതിരങ്ങളുടെ അടിവശങ്ങളിൽ കൂടുതൽ അളവിലും സ്വർണ്ണം ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ വ്യാജ ആഭരണങ്ങൾ നിർമ്മിക്കുന്നത്. ചെറുകിട സാമ്പത്തിക ഇടപാടുകൾ മുതൽ വൻതോതിലുള്ള പണയമിടപാടുകളിൽ വരെ ഭീഷണിയാകുന്ന വ്യാജ സ്വർണാഭരണ നിർമ്മാണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL