SignIn
Kerala Kaumudi Online
Friday, 23 October 2026 11.44 AM IST

ചൂളംവിളിയിലേക്ക് വിഴിഞ്ഞം തുറമുഖവും റെയിൽപ്പാത നിർമ്മാണം അടുത്തവ‌ർഷം 

1

വിഴിഞ്ഞം: തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായുള്ള റെയിൽപ്പാതയുടെ നിർമ്മാണത്തിന് അടുത്തവർഷം തുടക്കമാകും.ബാലരാമപുരം മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരെയുള്ള 10.76 കി.മീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നത്.ബാലരാമപുരം മുടവൂർപ്പാറ മുതൽ തുറമുഖ നിർമ്മാണപ്രദേശം വരെ ഒറ്റവരിയായാണ് പാത നിർമ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിർമ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. ഇതേ സമയത്തുതന്നെ ബാലരാമപുരത്തു നിന്നു തുരന്നുതുടങ്ങും.

പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 65 ശതമാനവും മണ്ണായതിനാൽ തുരക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിർമ്മാണം.വിഴിഞ്ഞം വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന ഏകദേശം 82.90 ആർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്.

പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങൾ മുറിച്ചുമാറ്റേണ്ടതായിവരുമെന്നും മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കൽ നടപടികൾ റവന്യൂ വകുപ്പ് പൂർത്തിയാക്കുന്ന മുറയ്ക്ക് ഭൂമി തുറമുഖ കമ്പനി ചീഫ് എക്സിക്യുട്ടിവ് ഓഫീസർക്ക് കൈമാറും. തുടർന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ നി‌ർമാണപ്രവൃത്തികൾ ആരംഭിക്കും.

മാറ്റിപ്പാർപ്പിക്കേണ്ടത്

17 വീടുകളിൽ താമസിക്കുന്ന 38 കുടുംബങ്ങളെ

11 വീടുകൾ പൂർണമായും പൊളിച്ചുമാറ്റണം

റെയിൽപ്പാത

പദ്ധതിച്ചെലവ് - 1200 കോടി

42മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി

 10.76 കി.മീറ്റർ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെ
വിഴിഞ്ഞം - മുക്കോല - ബാലരാമപുരം റോഡിന് സമാന്തരമായി ഭൂഗർഭപാത കടന്നുപോകും
കരിംപള്ളിക്കര ഭാഗത്തുനിന്ന് തൂണുകൾക്ക് മുകളിലൂടെയാകും പാത തുറമുഖത്ത് എത്തുന്നത്
25 മുതൽ 35 മീറ്റർ വരെ താഴ്ചയിലൂടെ പാത കടന്നുപോകും
പാതയിൽ എസ്‌കേപ്പ് ഡക്റ്റുകൾ ഉണ്ടാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL