SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം അനിശ്ചിതത്വത്തിൽ

uuuuu

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി നിർമ്മാണം ആരംഭിച്ച പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം തുടങ്ങി പകുതിയായപ്പോഴേക്കും നിലച്ചു. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടും അധികാരത്തിലെത്തിയതോടെ ജംഗ്ഷൻ വികസനത്തിന് പകരം പെരുമ്പഴുതൂ‌ർ മാ‌ർക്കറ്റ് കോംപ്ളക്സിന് 2.5കോടി രൂപ ബഡ്ജറ്റിൽ നീക്കിവെച്ചു. അതേസമയം2025-26ലെ ബഡ്ജറ്റിൽ പെരുമ്പഴുതൂർ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പാർക്ക്, വയോജന സമൂഹത്തിനും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്ത് ദൃശ്യശ്രവണ സംവിധാനത്തോടുകൂടി യാഥാർത്ഥ്യമാക്കുമെന്നാണ് അറിയിപ്പ് നൽകിയിരുന്നത്.

ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി 29ലക്ഷം രൂപയും ഉൾപ്പെടുത്തി. നിർമ്മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ച് 2025ഏപ്രിൽ 14ന് ശിലാസ്ഥാപന കർമ്മവും നടത്തി. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ പാതി വഴിയിലായി.


നെയ്യാറ്റിൻകര-കാട്ടാക്കട റോഡും റസൽപുരം-അരുവിപ്പുറം റോഡും സംഗമിക്കുന്ന പെരുമ്പഴുതൂർ ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ഓപ്പൺഎയർ ഓഡിറ്റോറിയവും വയോജന പാർക്കും സ്ഥാപിക്കുന്നതാണ് ഒന്നാം ഘട്ടം

ഓപ്പൺ ഓഡിറ്റോറിയം- 29 ലക്ഷം

വയോജന പാർക്ക് -15 ലക്ഷം
ഒന്നാം ഘട്ടം ആകെ- 44 ലക്ഷം രൂപ

പാലിക്കാത്ത വാഗ്ദാനങ്ങളും
വികസനത്തിനായി ജംഗ്ഷനിലെ 22.5സെന്റ് ഭൂമി ഏറ്റെടുക്കാൻ 1.82കോടി രൂപ ചെലവാക്കി.

മാർക്കറ്റ് കോംപ്ളക്സ് നി‌ർമ്മാണമാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുവാൻ ഉദ്ദേശിച്ചത്. ചന്ത നവീകരിക്കുന്നതിനൊപ്പം ജംഗ്ഷൻ വികസനത്തിന് സ്ഥലം വിട്ടുനൽകിയവർക്കായി കടമുറികൾ നിർമ്മിക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. ഇതിലേക്കായി കഴിഞ്ഞ ബഡ്ജറ്റിൽ 1.20കോടി രൂപയാണ് മാറ്റി വച്ചത്.

പെരുമ്പഴുതൂരിലെ വ്യാപാരികളെ ഒഴിപ്പിച്ച് ഓപ്പൺപാർക്കും പൂന്തോട്ടവും ഇവയ്ക്ക് രണ്ടിനുമിടയിലായുള്ള സ്ഥലത്ത് കളത്തുവിളയിൽ നിന്ന്‌ അരുവിപ്പുറം റോഡുമായി ബന്ധിപ്പിക്കാനുള്ള റോഡ് നി‌‌ർമ്മാണ പദ്ധതിയും കൊണ്ടുവന്നു. ഇതും പാലിച്ചിട്ടില്ല.

കളത്തുവിള-അരുവിപ്പുറം റോഡ് നിർമ്മിച്ചില്ല

കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് ഓപ്പൺ ഓഡിേറ്റാറിയം നിർമ്മിച്ച് തുറന്നുകൊടുത്തെങ്കിലും കളത്തുവിള-അരുവിപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല, പൂന്തോട്ടവുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL