SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

പക്ഷിയിടിച്ച വിമാനത്തിന്റെ തകരാർ പരിഹരിക്കാനായില്ല

airport

ശംഖുംമുംഖം: പക്ഷിയിടിയെ തുടർന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കിയ വിമാനത്തിന്റെ തകരാർ പരിഹരിക്കാനായില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പറന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

എൻജിൻ ഭാഗത്തുള്ള ഫാനിന്റെ ലീഫുകളിൽ ഇടിച്ച പക്ഷി അകത്തേക്ക് കുരുങ്ങിയതാണ് വിമാനത്തിന് തകരാറുണ്ടാക്കിയത്. പരുന്ത് പോലുള്ള വലിയ പക്ഷിയാണ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഫാനിന്റെ ലീഫുകൾ പൊട്ടുകയും വളയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നുമെത്തിയ നാലംഗ വിദഗ്ദ്ധസംഘം

പരിശോധിച്ചപ്പോഴാണ് എൻജിനിൽ കൂടുതൽ തകരാർ കണ്ടത്തിയത്.

കൂടുതൽ വിദഗ്ദ്ധരെത്തിയാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ. വൈകുമെന്ന് വ്യക്തമായതോടെ ഹോട്ടലുകളിൽ താമസിപ്പിച്ചിരുന്ന യാത്രക്കാരെ ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്ന് മറ്റൊരു വിമാനമെത്തി കൊണ്ടുപോയി. ദിവസങ്ങൾക്ക് മുമ്പ് അബുദാബിയിൽ നിന്നുമെത്തിയ എയർഅറേബ്യ വിമാനത്തിലും പക്ഷിയിടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL