തിരുവനന്തപുരം: നടൻ സത്യന്റെ 55-ാം ചരമവാർഷികത്തോടനുബന്ധിച്ച് സത്യൻ ഫൗണ്ടേഷൻ സത്യൻ സ്മൃതി 2026 സംഘടിപ്പിക്കും.14ന് വൈകിട്ട് 6ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന പരിപാടി മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും.ജോർജ്ജ് ഓണക്കൂർ,നിധിൻ ജേക്ക് ജോസഫ്,രാജാ ശ്രീകുമാർ വർമ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുമെന്ന് ചെയർമാൻ ജീവൻ സത്യൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |