തിരുവനന്തപുരം: കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതനെ ഇന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതിനായി സുഗതനെ ഇന്നലെ തിരുവനന്തപുരത്തെത്തിച്ചു. നിരവധി കേസുകളിൽ പ്രതിയായതിന് പിന്നാലെയാണ് സുഗതനെതിരെ കാപ്പ ചുമത്തിയത്. കാപ്പ കേസിൽ ജാമ്യം ലഭിക്കുന്നതിനായി സുഗതൻ കാപ്പ ഉപദേശക സമിതിയെ സമീപിച്ചിരുന്നു.കാപ്പ ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഹാജരാക്കുന്നത്. സുഗതനെതിരെയുള്ള രണ്ടു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ട്.ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് കോടതിയിൽ ഹാജരാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |