
നെടുമങ്ങാട്: അഴിക്കോട് ജംക്ഷനുസമീപത്ത് നിന്ന് ഗോശാല കുന്നിലേയ്ക്ക് പോകുന്ന നടപ്പാലത്തിന്റെ മദ്ധ്യഭാഗം തകർന്നു ആറ്റിൽ വീണു.ഇന്നലെയാണ് അപകടം.വീതി കുറഞ്ഞ പാലം ആയതിനാൽ ഇതിലൂടെ കാൽനട യാത്രയും ഇരുചക്ര വാഹന യാത്രയുമാണ് ഉണ്ടായിരുന്നത്.പാലം തകർന്നതോടെ ഈ ഭാഗത്തേയ്ക്കുള്ള യാത്ര ദുരിതത്തിലായി.കരകുളം പഞ്ചായത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 500 ഓളം കുടുംബങ്ങൾ യാത്രയ്ക്കായി പാലം ഉപയോഗിച്ചിരുന്നു. പാലത്തിന് ഒരു കോടി രൂപ അനുവദിച്ചതായും അടുത്തമാസം ഒന്നാം തീയതി മുതൽ ജോലി ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |