
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ആർ.സുരേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. 2021 ജൂൺ മാസത്തിലാണ് സംഭവം. കാസർഗോഡ് ജില്ല മടിക്കൈ വില്ലേജ്,ഓർച്ച ദേശത്ത് യൂപിസി വീട്ടിൽ മുഹമ്മദ് സജീറി(24)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ ജി.എ.എസ്.ഐ എം.ആർ.സിന്ധു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |