
മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്തിലെ വേങ്കൂർ റോഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ. ആഴ്ചകളായി ആളുകൾ ദുരിതത്തിലാണ്. റോഡാകെ വെള്ളത്തിനടിയിലായതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും സുരക്ഷിതമായി സഞ്ചരിക്കാനാകുന്നില്ല.
സ്കൂൾ വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, വിവിധ ജോലിക്ക് പോകുന്നവർ നിത്യേന ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മഴ പെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ അപകടത്തിന് കാരണമാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾ പലവട്ടം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. അടിയന്തരമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കുകയും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുകയും ചെയ്യണമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കുന്നുവിള സുധീഷ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |