
തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിൽ വെള്ളായണി – ചെറുബാലമന്ദം - കുളകുടിയൂർക്കോണം - എ.കെ.എൻ - പ്രാവച്ചമ്പലം റോഡിന്റെ ദുരിതമൊഴിയുന്നില്ല.
ടാറിട്ട റോഡാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നുകിടക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം ദുരിതപൂർണമായിട്ട് മാസങ്ങളായി.നിരവധിത്തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കാൽനടയാത്ര പോലും ദുഷ്കരമാണ്.നാലോളം സ്കൂളുകൾ സ്ഥിതി ചെയ്യുന്ന ഇവിടെ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ബസ് പോലും വരാൻ കഴിയാത്ത സ്ഥിതിയാണ്.
റോഡ് നവീകരണത്തിന് എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി ടെൻഡർ ചെയ്‌തെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.വെള്ളായണിക്ഷേത്രത്തിൽ നിന്ന് പ്രാവച്ചമ്പലം വഴി ദേശീയപാതയിൽ പ്രവേശിക്കാനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്.എത്രയും വേഗം റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |