
വെഞ്ഞാറമൂട്:കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.പിക്കപ്പ് വാൻ ഡ്രൈവർ വെള്ളറട സ്വദേശി ശശിധരൻ (62),കെ.എസ്.ആർ.ടി.സി ഡ്രൈവർ വിനോദ് (50) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാത്രി 10ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
നെടുമങ്ങാട് നിന്നുവന്ന പിക്കപ്പ് വാൻ വെഞ്ഞാറമൂട് മത്സ്യമൊത്ത വിപണന കേന്ദ്രത്തിൽ മത്സ്യം ഇറക്കിയ ശേഷം മടങ്ങുന്നതിനിടെ,വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വെഞ്ഞാറമൂട് മാർക്കറ്റിന് സമീപമുള്ള ഗ്യാരേജിലേക്ക് പോവുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഫ്രീസറോട് കൂടിയ കണ്ടെയ്‌നർ രീതിയിലുള്ള പിക്കപ്പ് പൂർണമായും തകർന്ന് ഡ്രൈവർ ഉള്ളിൽ കുടുങ്ങി.വിവരമറിഞ്ഞെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിക്കപ്പ് വാനിന്റെ ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.ബസിന്റെ മുൻ വശത്തിന് കേടുപാടുണ്ടായി.സാരമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |